കൊച്ചി: വയനാട് ദുരിതബാധിതർക്ക് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 10 വീടുകളുടെ ധനസമാഹരണാർത്ഥം
എറണാകുളം പബ്ലിക് ലൈബ്രറി ജംഗ്ഷനിൽ പായസചലഞ്ച് സംഘടിപ്പിച്ചു. പ്രൊഫ.കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ടി.സി. സൻജിത്ത്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, വി.എസ്. സുനിൽകുമാർ, റോക്കി ജിബിൻ, എം.പി. രാധാകൃഷ്ണൻ, വി. മുരുകൻ, സിനി റോക്കി എന്നിവർ പങ്കെടുത്തു.