കൊച്ചി: ജാതി-മത അടിമത്വത്തിൽ നിന്ന് മനുഷ്യനെ മോചിപ്പിക്കാൻ ത്യാഗം സഹിച്ച മഹാനായിരുന്നു പൊയ്കയിൽ അപ്പച്ചൻ എന്ന് കവി എസ്. ജോസഫ് പറഞ്ഞു. പ്രബോധ ട്രസ്റ്റും സെന്റ് തെരേസാസ് കോളേജിലെ സോഷ്യാളജി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പൊയ്കയിൽ അപ്പച്ചൻ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനു വെയിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ലില്ലി സി.ഒ അദ്ധ്യക്ഷയായ ചടങ്ങിൽ കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം കൊച്ചി പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ്, വി.എം.കെ. രാമൻ, ഡോ. എൽസമ്മ ജോസഫ് അറയ്ക്കൽ, എ.എസ്. ശ്യാം കുമാർ തുടങ്ങിയവർ സംസാരിച്ചു.