g
ഗുരുദേവജയന്തി വിളംബരംചെയ്ത് തലയോലപ്പറമ്പ് യൂണിയനിൽ പതാക ദിനത്തോടനുബന്ധിച്ച് യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ പതാക ഉയർത്തുന്നു

ചോറ്റാനിക്കര: തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി വിളംബരംചെയ്ത് പതാകദിനമാചരിച്ചു.യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായഅഭിലാഷ്രാമൻകുട്ടി, ഗൗതം സുരേഷ് ബാബു, സജി സദാനന്ദൻ, ജയ അനിൽ, രാജി ദേവരാജൻ, മജിഷ ബിനു, വത്സ മോഹൻ തുടങ്ങിയവർ സംബന്ധിച്ചു.