
കൊച്ചി: ഐ.എം.എ കൊച്ചിയുടെ സഞ്ചരിക്കുന്ന രക്തബാങ്കിന്റെയും നവീകരിച്ച ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. നവീകരിച്ച നാറ്റ് ലാബിന്റെ ഉദ്ഘാടനം കളക്ടർ എൻ.എസ്.കെ. ഉമേഷ് നിർവ്വഹിച്ചു. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ് അദ്ധ്യക്ഷനായി. ഐ.എം.എ ഹൗസ് ചെയർമാൻ ഡോ.വി.പി കുരിഐയ്പ്പ് മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, ബി.പി.സി.എൽ ജനറൽ മാനേജർ ജോർജ്ജ് തോമസ്, ഡോ.രമാ മേനോൻ, ഡോ.എം. നാരായണൻ, ഡോ. ജോർജ്ജ് തുകലൻ, ട്രഷറർ ഡോ. സച്ചിൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. 43 ലക്ഷത്തിന്റെയാണ് സഞ്ചരിക്കുന്ന രക്തബാങ്ക്.