
കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് ടൂർ ഓപ്പറേറ്റർമാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷൻ (എം.കെ.ടി.എ) വീട് വെച്ചു നൽകും. ഇതുസംബന്ധിച്ച് വാഗ്ദാന പത്രം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വയനാട് ജില്ലാ കളക്ടർ എന്നിവർക്ക് കൈമാറിയതായി പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ്കുമാർ എന്നിവർ പറഞ്ഞു. ഒക്ടോബർ ആറിന് വൈറ്റില മെർമെയ്ഡ് ഹോട്ടലിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഭവന നിർമ്മാണത്തിനായുള്ള വിശദ പദ്ധതി തയാറാക്കും. വിവിധ എജൻസികളുമായും ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികളുമായും ചർച്ച ചെയ്ത് പുനരധിവാസത്തിന് സഹായങ്ങൾ ചെയ്തു നൽകുമെന്നും ഇരുവരും പറഞ്ഞു.