varghese

കൊച്ചി: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവമാണ് രാജ്യത്തിന്റെ അഖണ്ഡതയെയും ദേശീയതയെയും ദുർബലപ്പെടുത്തുന്നതെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ.എം. വർഗീസ് പറഞ്ഞു. പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ഹാളിൽ ഫോറം സംഘടിപ്പിച്ച സൗഹൃദക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ ഡോ. ഇമ്മാനുവൽ അബ്രഹാം അദ്ധ്യക്ഷനായി. മികച്ച ഹൈസ്കൂൾ ഹെഡ്മാസ്റ്റർക്കുള്ള ലീഡർഷിപ്പ് എക്സലൻസ് അവാർഡ് ഡാനിയേൽ തോമസിന് നൽകി. പ്രതിഭാസംഗമം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ പൗലോസ് കിഴക്കനേടത്ത്, സംസ്ഥാന എക്സി. അംഗം ഷീല ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു.