kothamangalam
പിണ്ടിമനയിൽ പന്തുരുട്ടൽ സമരം ബേസിൽ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: പിണ്ടിമന ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം അട്ടിമറിച്ച ഇടത് സർക്കാരിനും ആന്റണി ജോൺ എം.എൽ.എയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുനിരത്തിൽ പന്തുരുട്ടി സമരം സംഘടിപ്പിച്ചു. കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ വർഗീസ് പാറേകുടിയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആനന്ദു സജീവ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്‌ദീൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൽദോസ് എൻ. ഡാനിയേൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, മാമച്ചൻ ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മത്തായി കോട്ടക്കുന്നേൽ, ഷൈമോൾ, നോബിൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.