കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഥാറിന്റെ പുതിയ എഡിഷനായ ഥാർ റോക്‌സ് പുറത്തിറക്കി. 12.99 ലക്ഷം രൂപ മുതലാണ് വില. ആഡംബര പൂർണമായ ഫീച്ചറുകളുമായാണ് ഥാർ റോക്‌സ് വിപണിയിലെത്തുന്നത്. എം ഗ്ലൈഡ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച പരിഷ്‌കരിച്ച ഡിസൈനിലുള്ള ഥാർ റോക്‌സ് മികച്ച ഡ്രൈവും ഓഫ് റോഡ് ശേഷിയും സുരക്ഷയും ആഡംബരവും എല്ലാം ഒത്തുചേരുന്നതാണ്. ഥാർ റോക്‌സ് വാഹനപ്രേമികൾക്ക് പുത്തൻ അനുഭവമാകുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു.
പനോരമിക് സ്‌കൈറൂഫ്, ആധുനിക ലെവൽ 2 അഡാസ്, ഹർമൻ കാർഡൺ ബ്രാൻഡഡ് ഓഡിയോ തുടങ്ങിയവയും പുതിയ ഥാർ റോക്‌സിന്റെ പ്രത്യേകതയാണ്.
റോക്‌സിന്റെ വിവിധ വേരിയൻറുകൾക്ക് വില 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപ വരെയാണ്.(എക്‌സ്-ഷോറൂം) ഥാർ റോക്‌സിന്റെ ബുക്കിംഗുകൾ ഒക്ടോബർ മൂന്ന് മുതൽ ഓൺലൈനിലും മഹീന്ദ്ര ഡീലർഷിപ്പുകളിലും ആരംഭിക്കും. ടെസ്റ്റ് ഡ്രൈവുകൾ സെപ്തംബർ 14ന് തുടങ്ങും.