talk

കൊച്ചി: ഇടതുചിന്തകനും ദാർശനികനുമായിരുന്ന ഡോ. ടി.കെ. രാമചന്ദ്രന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പ്രഭാഷണം നാളെ (19) വൈകിട്ട് 6ന് പനമ്പിള്ളി നഗർ കെ.എം.എ ഹാളിൽ നടക്കും. ജീവിതാന്ത്യം മാറ്റാം, ജീവിതാന്ത്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ, വൈദ്യശാസ്ത്രം തരുന്ന ദിശകൾ എന്ന വിഷയത്തിൽ പാലിയേറ്റീവ് കെയർ വിദഗ്ദ്ധനും പാലിയം ഇന്ത്യാ സ്ഥാപക ചെയർമാനും ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാലിയേറ്റീവ് സയൻസസിന്റെ ഡയറക്ടറുമായ ഡോ.എം.ആർ രാജഗോപാലാണ് പ്രഭാഷകൻ. ടി.കെയുടെ ജന്മനാടായ കൊച്ചിയിൽ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഒഫ് ടി.കെയാണ് 2015 മുതൽ സ്മാരക പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.