കൊച്ചി: എറണാകുളം അങ്കമാലി മേജർ അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാന അട്ടിമറിച്ചവരെയും വ്യാജരേഖ ചമച്ചവരെയും സിനഡിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അതിരൂപത വിശ്വാസി കൂട്ടായ്മ ഇന്ന് രാവിലെ 9 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുൻപിൽ കുടിൽകെട്ടി സത്യഗ്രഹസമരം നടത്തും. ഏകീകൃത കുർബാന നടപ്പാക്കുക, ചില മെത്രാൻമാരെ സിനഡിൽ നിന്ന് മാറ്റിനിറുത്തുക, എറണാകുളം ബസീലിക്ക പള്ളിയിൽ നിയമവിരുദ്ധ കുർബാന അർപ്പിച്ച വൈദികരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സഭാ ആസ്ഥാനത്ത് പ്രതിഷേധമെന്ന് ജന. കൺവീനർ ഡോ. എം.പി. ജോർജ്, ഭാരവാഹികളായ ജോസഫ് എബ്രാഹാം, ജോസഫ് അമ്പലത്തിങ്കൽ എന്നിവർ അറിയിച്ചു.