vennala
പ്രാഥമിക കാർഷിക സഹകരണബാങ്ക് പ്രസിഡന്റ് അസോസിയേഷൻ നേതൃത്വത്തിൽ തൃക്കാക്കര ഏരിയായിൽ നടന്ന സഹകരണ നിയമ ശില്പശാല അഡ്വ.എ.ജി.ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പ്രാഥമിക കാർഷിക സഹകരണബാങ്ക് പ്രസിഡന്റ്സ് അസോസിയേഷൻ കണയന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര ഏരിയായിലെ സഹ.ബാങ്ക് ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി "സഹകരണ നിയമഭേദഗതി -2023" എന്ന വിഷയത്തിൽ ശില്പശാല നടത്തി. സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി അഡ്വ. എ. ജി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി വടക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് എ.വി.ശ്രീകുമാർ അദ്ധ്യക്ഷനായി. അഡ്വ.എ.എൻ. സന്തോഷ് വിഷായാവതരണം നടത്തി. ടി.എസ്.ഹരി, ജിബി ജോസഫ്, എ.വി. ജോസഫ്, കെ.എ. അഭിലാഷ് എന്നിവർ സംസാരിച്ചു.