അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യു.ഡി.എഫിലെ കെ.വി. ബിബീഷും വൈസ് പ്രസിഡന്റായി ഗ്രേസി ചാക്കോയും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ മുൻ ധാരണയനുസരിച്ച് ബിജു പാലാട്ടിയും ജയരാധാകൃഷ്ണനും രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. മുഖ്യ വരണാധികാരി തഹസിൽദാർ (എൽ.എ) പി.കെ. രമേശൻ അദ്ധ്യക്ഷനായി. ബിബീഷിന് 9 വോട്ടും എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ പി.വി. മോഹനന് 5 വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 5നെതിരെ 9 വോട്ടുകൾ നേടിയാണ് ഗ്രേസി ചാക്കോ എതിർ സ്ഥാനാർത്ഥി എ. ജോഫിനയെ പരാജയപ്പെടുത്തിയത്.