വൈപ്പിൻ: മുളവുകാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാചരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകർക്ക് എം.എൽ.എ പുരസ്‌കാരങ്ങൾ നല്കി. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ അഡ്വ. വിവേക് ഹരിദാസ്, ബ്ലോക്ക് അംഗങ്ങളായ ഷെൽമ, എം.ആർ. മധു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ആർ. ജോൺ, ഒ.ജി. സൈന, നിക്കോളാസ്, ലക്‌സി ഫ്രാൻസിസ്, സി.ഡി.എസ് അദ്ധ്യക്ഷ ഷീജ അർജുൻ, ഡോ. ശിൽപരാജ്, മേരി ശില്പ കെ. തോമസ്, എം.എം. വിനീത് തുടങ്ങിയവർ പ്രസംഗിച്ചു.