കൊച്ചി: വയനാട് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ശ്രീനാരായണ സേവാസംഘം അഞ്ചുലക്ഷംരൂപ സംഭാവന നൽകി. സംഘം രക്ഷാധികാരി പ്രൊഫ. എം.കെ. സാനു മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. സംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ എന്നിവർ പങ്കെടുത്തു.