valya
പി.ഒ.സിയും കാന്തല്ലൂർ കൃഷി നാട്ടറിവ് പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച എം.എസ്. വല്യത്താൻ അനുസ്മരണയോഗം ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. കെ. മുരളി, ഫാ. പ്രൊഫ. ഡോ. എം.കെ. ജോസ്, ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി തുടങ്ങിയവർ സമീപം

കൊച്ചി: പാലാരിവട്ടം പി.ഒ.സിയും കാന്തല്ലൂർ കൃഷി നാട്ടറിവ് പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച എം.എസ്. വല്യത്താൻ അനുസ്മരണയോഗം ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.ഒ.സി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. മുരളി, ഡോ. അഭിലാഷ് വി.ആർ നാഥ്, ജിയോ ജോസ്, ഫാ. പ്രൊഫ. ഡോ. എം.കെ. ജോസ്, എം.എം. അബ്ബാസ് തുടങ്ങിയവർ പ്രസംഗിച്ചു.

കാന്തല്ലൂർ പഠനകേന്ദ്രം ഡയറക്ടർ എം.എം. അബ്ബാസ്, ഫാ. പ്രൊഫ. ഡോ. എം.കെ. ജോസ് എന്നിവർ എഡിറ്റ് ചെയ്ത'കുടുംബകൃഷി ആരോഗ്യസുരക്ഷാ കൃഷിമാർഗം എന്ന പുസ്തകം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പ്രകാശിപ്പിച്ചു. ജൈവകൃഷിയിൽ സംസ്ഥാന പുരസ്‌കാരം നേടിയ പ്രകാശ് മായ്ത്തറ പുസ്തകം ഏറ്റുവാങ്ങി.