palachuvadu

പിറവം: എസ്.എൻ.ഡി.പി യോഗം പാലച്ചുവട് മുളക്കുളം നോർത്ത് ഗുരുദേവ ക്ഷേത്രത്തിൽ പിച്ചള സമർപ്പണവും പതാക ദിനവും നടത്തി . ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി ശ്രീ പൂത്തോട്ട ലാലൻ ശാന്തികൾ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ശാഖ പ്രസിഡന്റ് രാജീവ് പ്ലാക്കീൽ പതാക ഉയർത്തി ശ്രീനാരായണ മാസാചരണത്തിന് തുടക്കം കുറിച്ചു. ശാഖാ സെക്രട്ടറി എം.എ. സുമോൻ, വൈസ് പ്രസിഡന്റ് സി.ടി. റെജി, ഷൈജു ഭാസ്‌കരൻ, ലീന സോമൻ, കനക ബാബു, ബിന്ദു സജീവ്, എം.വി. ആനന്ദ്, ഗോകുൽ സി. ഗുപ്തൻ, കുടുംബയോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.