മുവാറ്റുപുഴ: നാസ് ഏർപ്പെടുത്തിയ ജോർജ് കുന്നപ്പിളളി അവാർഡിന് വിദ്യാഭ്യാസ - സാമൂഹിക പ്രവർത്തകൻ എം. ഷാജർഖാൻ അർഹനായി. പതിനായിരത്തൊന്ന് രൂപയും മെമന്റോയും അടങ്ങുന്ന അവാർഡ് ഇന്ന് വൈകിട്ട് അഞ്ചിന് നാസ് ഓഡിറ്റോറിയത്തിൽ ചേരുന്ന കുന്നപ്പിള്ളി അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് ഡോ. വിൻസെന്റ് മാളിയേക്കൽ സമ്മാനിക്കും. പായിപ്ര കൃഷ്ണൻ, ഷാജി പാലത്തിങ്കൽ, ജോസ് പറമ്പൻ, പി.യു. ഷംസുദ്ദീൻ, ബെൻസി മണിത്തോട്ടം, ഒ.എ. ഐസക്ക് എന്നിവർ പ്രസംഗിക്കും.