കൊച്ചി: വയനാടിന് കൈത്താങ്ങായി കാട്ടിക്കുന്ന് 677-ാം നമ്പർ ശാഖായോഗം രംഗത്ത്. ശാഖവക തൃപ്പാദപുരം ക്ഷേത്രത്തിലെ കാണിക്കയിലെ ഒരുദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസന്നിധിയിലേക്ക് നൽകുന്നതിനായി നടത്തിയ ചടങ്ങ് പഞ്ചായത്ത് മെമ്പർ നിഷ ബിജു ഉദ്ഘാടനം ചെയ്തു. ആദ്യകാണിക്കയും സമർപ്പിച്ചു. ചടങ്ങിൽ ശാഖാപ്രസിഡന്റ് വി.പി. പവിത്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ എം.കെ. സുനിൽ, ശാഖാ വൈസ് പ്രസിഡന്റ് ദേവരാജൻ കൊച്ചുമഠത്തിൽ, സെക്രട്ടറി ബിജു കെ.കെ, യൂണിയൻ കമ്മിറ്റി അംഗം സുനിൽകുമാർ കെ.ടി, ഫൽഗുനൻ കുന്നേൽ, അനിൽകുമാർ കണ്ണങ്ങാഴത്ത്, തിലോത്തമ്മ പരപ്പിൽ, വനിതാസംഘം പ്രസിഡന്റ് ബിനു ഷാജി, സെക്രട്ടറി രമാ വിജയൻ എന്നിവർ പങ്കെടുത്തു.