കൊച്ചി: ലോക മലയാളി വിസിലേഴ്‌സിന്റെ സംഘടനയായ വേൾഡ് ഒഫ് വിസിലേഴ്‌സിന്റെ അഞ്ചാമത് വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിസിൽ മാരത്തൺ 2024 എന്ന ചൂളമടി സംഗീത മത്സര പരമ്പരയുടെ ഫൈനൽ ഇന്ന് രാവിലെ 10മുതൽ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ അരങ്ങേറും. ഫൈനലിൽ 21 വിസിലർമാർ പങ്കെടുക്കും. വിജയികൾക്ക് ചലച്ചിത്ര പിന്നണിഗായകൻ അഫ്‌സൽ സമ്മാനങ്ങൾ നൽകും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാദർ ആന്റണി സിജൻ എന്നിവർ പങ്കെടുക്കും.