തൃപ്പൂണിത്തുറ: നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി. ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, ശ്രീലത മധുസൂദനൻ, യു.കെ. പീതാംബരൻ, കൗൺസിലർ പി.കെ. പിതാംബരൻ, കൃഷി ഓഫീസർ കെ.പി. സോണിയ, വി.പി. സതീശൻi എന്നിവർ സംസാരിച്ചു.