മൂക്കന്നൂർ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കറുകുറ്റി സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോനാ പള്ളിയുടെയും കെ.സി.വൈ.എമ്മിന്റെയും നേതൃത്വത്തിൽ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കറുകുറ്റി ഇടവക വികാരി ഫാ.സേവ്യർ ആവള്ളിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, എം.എ.ജി.ജെ ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് കരോണ്ടുകടവിൽ, ഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേരി ആന്റണി, വാർഡ് മെമ്പർ റോസി പോൾ, ആശുപത്രി ജോയിന്റ് ഡയറക്ടർ ബ്രദർ സജി കളമ്പുകാട്ട് ,കെ.സി.വൈ.എം പ്രസിഡന്റ് സേവ്യർ ഫ്രാൻസീസ്. ആശുപത്രി ജനറൽ മാനേജർ സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.