മൂവാറ്റുപുഴ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കച്ചേരിത്താഴം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. റിട്ട. കൃഷി ഓഫീസർ കെ.സി. സാജു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ ജിസ്ന ജോൺസൺ അദ്ധ്യക്ഷയായി. സി.ഡി.എസ് ചെയർപേഴ്സൺ നിഷ മനോജ്, റിട്ട. കൃഷി ഓഫീസർ കെ.പി. അഷറഫ്, എം.യു. ശ്രീരാജ് , ഹർഷ ജയൻ, ഇ.ടി. ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു. കർഷകരായ ജോസ് ജോർജ്, അനു കുര്യൻ, എം.സി. ചെറിയാൻ, ഷെറീന അജി എന്നിവരെ ആദരിച്ചു.
പായിപ്ര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് പി .എം. അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന സജി മികച്ച കർഷകരെ ആദരിച്ചു.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പായിപ്ര, കേരള ഗ്രാമീൺ ബാങ്ക്, പായിപ്ര പഞ്ചായത്തിലെ വിവിധ സഹകരണ ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തിയ കർഷക ദിനത്തിൽ മികച്ച കർഷകരായ മുഹമ്മദ് വെള്ളിരിപ്പിൽ, വർഗീസ് ചേറാടിയിൽ, ജയരാജ് തോട്ടുപുറത്ത്, ചെറിയാൻ തോമസ് വാലയിൽ, സുകുമാരൻ തട്ടുപറമ്പിൽ, സാലി ദേവസ്യ, ബിജു പ്രഭാകരൻ, മേരി ജോയ് പുതിയേടത്ത്, കെ.എം. റഫീഖ് കാട്ടക്കുടിയിൽ, വിദ്യാർത്ഥി കർഷകനായ സഞ്ജയ് രാജീവ് പുത്തൻകുടിയിൽ എന്നിവരെ ആദരിച്ചു.