y
രാമായണ മാസാചരണത്തിന്റെ സമാപന ചടങ്ങ് കഥകളി കലാകാരി രഞ്ജിനി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ വൃദ്ധസദനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന രാമായണ മാസാചരണത്തിന്റെ സമാപനച്ചടങ്ങ് കഥകളി കലാകാരി രഞ്ജിനി സുരേഷ് ഉദ്ഘാടനം ചെയ്തു. ശ്രീപൂർണത്രയീശ വൃദ്ധസദനം ചെയർമാൻ ഡോ. ജി.എസ്. വേണു അദ്ധ്യക്ഷനായി. ഹിന്ദു ഇക്കണോമിക് ഫോറം ജില്ലാ പ്രസിഡന്റ്‌ കെ.എസ്. രാമകൃഷ്ണൻ, ശാന്തിദാസ് തന്ത്രി, രക്ഷാധികാരി കെ.ജി. വേണുഗോപാൽ, ലീന ഗോപാലകൃഷ്ണൻ, കലാ സുധാകരൻ എന്നിവർ സംസാരിച്ചു.