അങ്കമാലി: ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭിന്നശേഷി കുട്ടികളുടെ ബഡ്സ് ദിനാഘോഷം നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വിവിധങ്ങളായ പദ്ധതികൾ നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും 25 ലക്ഷം രൂപ ചിലവിൽ നിലവിലുള്ള കെട്ടിടത്തിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും ചെയർമാൻ അറിയിച്ചു. കിഴക്കമ്പലം മൊഫ്യൂസിൽസ് എന്ന പൂർവ്വ വിദ്യാർത്ഥി സംഘടന ബഡ്സ് സ്ക്കൂൾ കുട്ടികൾക്ക് യൂണിഫോമും സ്ക്കൂൾ അടുക്കളയിലേക്ക് വേണ്ട പാത്രങ്ങളും ഉച്ചഭക്ഷണവും സൗജന്യമായി നൽകി. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജാൻസി അരീയ്ക്കൽ അദ്ധ്യക്ഷയായി. രക്ഷിതാക്കൾക്കായി ഫ്രാൻസീസ് തട്ടിൽ ബോധവത്കരണ ക്ലാസ് നയിച്ചു.