accident

മൂവാറ്റുപുഴ: പിക്കപ്പ് ലോറി കക്കടാശേരി -കാളിയാർ റൂട്ടിൽ പുളിന്താനം പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. 2 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പോത്താനിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡ് നവീകരണത്തിന് ശേഷം പാലം പുതുക്കി നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതേ സ്ഥലത്തെ വളവുകൾ നിവർത്താത്തതിനാൽ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. വളവുകൾ നിവർത്തണം എന്ന പ്രദേശവാസികളുടെ ആവശ്യത്തിന് നേരെ അധികൃതർ കണ്ണടയ്ക്കുകയാണ്.