മൂവാറ്റുപുഴ: മാറിക പബ്ലിക് ലൈബ്രറിയുടെ വാർഷിക പൊതുയോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. മുരളീധരൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്‌കറിയ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. ജോൺ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി. രാജീവ്, ലൈബ്രറി സെക്രട്ടറി ബീന സണ്ണി, വാർഡ് മെമ്പർ കെ. മാണികുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. പുതുക്കിയ നിയമാവലി പൊതുയോഗം പാസാക്കി. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും വയോധികരെയും ആദരിച്ചു.