നെടുമ്പാശേരി: നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണവും കർഷകമിത്ര അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ ഉദ്ഘാടനം ചെയ്തു. കർഷ മിത്ര അവാർഡിന് അർഹനായ പൂവത്തുശേരി സ്വദേശി വി.പി. നൈജുവിന് സമ്മിശ്ര കർഷകനുള്ള അവാർഡും കരിയാട് സ്വദേശി എം.ആർ. നാരായണന് ജൈവ പച്ചക്കറി കർഷകനുള്ള അവാർഡും കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി.ആർ. ശ്രീലേഖ സമ്മാനിച്ചു. ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു. മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, കെ.ജെ. പോൾസൺ, ടി.എസ്. മുരളി, കെ.ബി. സജി എന്നിവർ പ്രസംഗിച്ചു.
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് മികച്ച കർഷകരെ ആദരിച്ചു.