y
എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച സ്കൂൾ ബസ് ഹൈബി ഈഡൻ എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന 20 സീറ്റുള്ള സ്കൂൾ ബസ് ഹൈബി ഈഡൻ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനായി. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, വാർഡ് അംഗം പി. ഗഗാറിൻ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് എൽ. സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, സ്കൂൾ പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ, സ്റ്റാഫ് സെക്രട്ടറി അമ്പിളി രാഘവൻ, വിദ്യാർത്ഥി പ്രതിനിധി ആവണി എന്നിവർ പങ്കെടുത്തു.