fever

കൊച്ചി: രണ്ടു മാസത്തിലേറെയായി തുടരുന്ന പനിബാധിതരുടെ എണ്ണം ഒരു കുറവുമില്ലാതെ തുടരുന്നു. ഏഴ് ദിവസത്തിനിടെ (ആഗസ്റ്റ് 9 മുതൽ 15 വരെ) 5215 പേരാണ് പനിക്കിടക്കയിലായത്. വൈറൽ പനി ബാധിതരുടെ എണ്ണമാണ് കൂടുതൽ. എന്നാൽ,​ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലെ വർദ്ധനവും എലിപ്പനി പടരുന്നതുമാണ് ആശങ്കപ്പെടുത്തുന്നത്. ഒരാഴ്ചക്കിടെ 174 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 387 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്. അഞ്ച് പേർക്ക് എച്ച്1എൻ1ഉം ബാധിച്ചു. ഇതിനൊപ്പമാണ് 17 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചത്. ആറുപേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലായ് 26ന് മരണപ്പെട്ട രണ്ടു പേരുടെ മരണ കാരണം എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മലേറിയ ബാധയും നേരിയതോതിൽ വർദ്ധിക്കുന്നത് ആരോഗ്യ വിഭാഗം കരുതലോടെയാണ് നിരീക്ഷിക്കുന്നത്. ഈ ഒരാഴ്ചയിൽ അഞ്ചു പേർക്കാണ് മലേറിയ ബാധ സ്ഥിരീകരിച്ചത്.


പനി ബാധിത പ്രദേശങ്ങൾ

മലേറിയ-- വാളകം, മഞ്ഞപ്ര, മഴുവന്നൂർ

ഡെങ്കിപ്പനി-- അയ്യപ്പള്ളി, ബിനാനിപുരം, ചളിക്കവട്ടം, ചെറുവട്ടൂർ, ചിറ്റാറ്റുകര, ഗോതുരുത്ത്, കടവന്ത്ര, കാക്കനാട്, കളമശേരി

എലിപ്പനി-- ആവോലി, ആലുവ, കടുങ്ങല്ലൂർ, നെട്ടൂർ, പട്ടിമറ്റം, വാഴക്കാല

എലിപ്പനി മരണം

നായരമ്പലം സ്വദേശിയായ 57കാരൻ മരിച്ചത് കഴിഞ്ഞ മാസം 26ന് . എലിപ്പനി മരണമെന്ന് സ്ഥിരീകരിച്ചത് ആഗസ്റ്റ് 14ന്

കുട്ടമ്പുഴ സ്വദേശിയായ 25കാരൻ മരിച്ചത് കഴിഞ്ഞ മാസം 26ന്-- എലിപ്പനി മരണമെന്ന് സ്ഥിരീകരിച്ചത് ആഗസ്റ്റ് 15ന്


പനിക്കണക്ക്

(തീയതി, പനിബാധിതർ ബ്രായ്ക്കറ്റിൽ)


വൈറൽ പനി

09--- 1048

10--- 840

11--- 481

12--- 1050

13--- 868

14---406

15---522


ഡെങ്കിപ്പനി

09--- 48

10--- 22

11--- 09

12--- 19

13--- 48

14---18

15---10

എച്ച്1എൻ1

09--- 3

10--- 0

11--- 2

12--- 0

13--- 0

14---0

15---0

എലിപ്പനി

09--- 01

10--- 04

11--- 01

12--- 06

13--- 01

14---02

15---01

മഞ്ഞപ്പിത്തം

09--- 0

10--- 03

11--- 0

12--- 02

13--- 03

14---01

15---04

മലേറിയ

09--- 05