കൊച്ചി:സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി, ലാബ്, പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷൻ പിഴയില്ലാതെ പുതുക്കുന്നതിനുള്ള സമയ പരിധി സെപ്തംബർ 30വരെ ദീർഘിപ്പിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പാരാതി പരിഹാര അദാലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹനീഷ്, മുൻ പ്രസിഡന്റ് ഡോ. ജോയി ജോസഫ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. വിനോദ്, മെഡിക്കൽ ലാബ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു നമ്പിത്താനം, സെക്രട്ടറി ജോമി പോളി, പാലാരിവട്ടം സെന്റ് ആന്റണീസ് ഹോമിയോപ്പതിക് ക്ലിനിക് ഉടമ ഡോ. സ്മിത ജിജോ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.