പള്ളുരുത്തി: ശ്രീധർമ്മ പരിപാലനയോഗത്തിന് കീഴിലുള്ള നവീകരിച്ച എസ്.എൻ. ഓഡിറ്റോറിയം തുറന്നു. ശ്രീഭവാനീശ്വര ക്ഷേത്രം തന്ത്രി കെ.എൻ. സുധാകരന്റെ കാർമ്മികത്വത്തിൽ നടന്ന ഗണപതിഹോമത്തിനും ഗുരുപൂജയ്ക്കുംശേഷം പ്രസിഡന്റ് കെ.വി. സരസൻ, സ്കൂൾ മാനേജർ എ.കെ. സന്തോഷ്, ദേവസ്വം മാനേജർ കെ. ആർ. മോഹനൻ തുടങ്ങിയവർ ചേർന്ന് ദീപം പ്രകാശിപ്പിച്ചു.
കെ.ബാബു എം.എൽ.എ, കൊച്ചി യൂണിയൻ സെകട്ടറി ഷൈൻ കൂട്ടുങ്കൽ, കോർപ്പറേഷൻ കൗൺസിലർമാരായ വി.എ. ശ്രീജിത്ത്, പി.എസ്. ബിജു, വി.ആർ. സുധീർ, സഹകരണബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ, തമ്പി സുബ്രഹ്മണ്യം, പി.ബി. സുജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
യോഗം കൗൺസിലർമാരായ പി.ബി. സുജിത്ത്, ഡോ. അരുൺ അംബുജൻ, സി.പി. നാരായണൻ, എ.ബി. ഗിരീഷ്, ബി. അജിത്ത്, കെ.വി. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.