പെരുമ്പാവൂർ: ഗുരുദേവ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 886-ാംനമ്പർ വെങ്ങോല നോർത്ത് ശാഖയിൽ കലാ മത്സരങ്ങളുടെ ഉദ്ഘാടനം കെ.പി. ലീലാമണി നിർവഹിച്ചു. ശാഖാപ്രസിഡന്റ് എൻ.എ ഗംഗാധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി എം.കെ. രഘു, എ.കെ. മോഹനൻ എന്നിവർ സംസാരിച്ചു. ഇ.വി. ഗോപാലൻ മാസ്റ്റർ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ നിർവഹിക്കും. അഡ്മിനിസ്ട്രേറ്റീവ് കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഉച്ചക്ക് 2 മണിക്ക് രചനാ മത്സരങ്ങൾ നടക്കും.