പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്ത് കൃഷിഭവന്റെയും മുടക്കുഴ സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള കർഷക ദിനാചരണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അദ്ധ്യക്ഷനായി. ജില്ലപഞ്ചായത്ത് പ്രസിഡന്റ്, മനോജ് മുത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്ത് കുമാർ, വൈസ് പ്രസിഡന്റ് ഡോളി ബാബു, ഷൈമി വർഗീസ്, ഷോ ജറോയ്, ജോസ് പോൾ, ജോഷി തോമസ്, കെ.ജെ. മാത്യ, വൽസ വേലായുധൻ, സോമി ബിജു രജിത ജയ്മോൻ, പി.എച്ച് ഹാജിറ, ടി.കെ. സാബു, ബിന്ദു ഉണ്ണി എന്നിവർ സംസാരിച്ചു.