പെരുമ്പാവൂർ: ബ്രാഹ്മണസഭ പെരുമ്പാവൂർ ഉപസഭയിൽ ബ്രാഹ്മണ സഭ സ്ഥാപക ദിനം ആഘോഷിച്ചു. സംസ്ഥാന മീഡിയ സെൽ ചെയർമാനും ഉപസഭ പ്രസിഡന്റുമായ എൻ. രാമചന്ദ്രൻ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റും ഉപസഭ സെക്രട്ടറിയുമായ സി.എസ്. വെങ്കിടേശ്വരൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റും ഉപസഭ ട്രഷറുമായ മീനാക്ഷി രാമനാഥൻ, പ്രൊഫ. പി.എസ്. രാമചന്ദ്രൻ, മുൻ സെക്രട്ടറി എസ്. ലക്ഷ്മണൻ, വനിതാ വിഭാഗം ജില്ല വൈസ് പ്രസിഡന്റ് മീനാക്ഷി രാമനാഥൻ, അഖില ഹരിഹരസുബ്രമണ്യൻ, എസ്.രാമചന്ദ്രൻ, എസ്. വൈദ്യനാഥൻ, എം.സുബ്രമണ്യയ്യർ എന്നിവർ സംസാരിച്ചു.