കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ വിവിധ കൃഷിഭവനുകളിലെ കർഷകദിനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. കുന്നത്തുനാട്ടിൽ പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ നിസാർ ഇബ്രാഹിം, എൻ.ഒ. ബാബു, പി.കെ. അബൂബക്കർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എൻ.കെ. ഷീബ, കൃഷി ഓഫീസർ സജോമോൻ ജോസഫ് എന്നിവർ സംസാരിച്ചു.
കിഴക്കമ്പലത്ത് പഞ്ചായത്ത് അംഗം അസ്മ അലിയാർ അദ്ധ്യക്ഷയായി. മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ഏലിയാസ്, കാർഷിക വികസന സമിതി പ്രതിനിധി കെ.വി. ആൻറണി, കൃഷി ഓഫീസർ സഫ്‌ന സലിം, കൃഷി അസിസ്റ്റന്റ് ടി.എൻ. ഷിബു എന്നിവർ സംസാരിച്ചു.
മഴുവന്നൂരിൽ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി. മുൻ എം.എൽ.എ എം.പി. വർഗീസ്,പഞ്ചായത്ത് അംഗങ്ങളായ കെ.പി. വിനോദ് കുമാർ, വി. ജോയിക്കുട്ടി, കൃഷി ഓഫീസർ ഷിഹാബ് ബാബു, കൃഷി അസിസ്റ്റന്റ് എസ്.എ നദിയ, നെല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ. കുമാരൻ, ടി.എൻ. സാജു, വി.കെ. അജിതൻ എന്നിവർ സംസാരിച്ചു.
ഐക്കരനാട്ടിൽ സഹകരണ ബാങ്ക് പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. മനോജ്, മുൻ ജില്ലാ പഞ്ചായത്തംഗം സി.പി. ജോയി, എം.പി. ജോസഫ്, കെ.എ. മത്തായി, കൃഷി ഓഫീസർ ലക്ഷ്മി സുരേഷ് എന്നിവർ സംസാരിച്ചു.