കാലടി: മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മലയാറ്റൂർ നീലീശ്വരം സഹകരണ ബാങ്കിന്റെ ഹാളിൽ കർഷകദിനത്തോടനുബന്ധിച്ച് കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും നടത്തി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര അദ്ധ്യക്ഷനായി. പഞ്ചായത്തിലെ പന്ത്രണ്ടോളം കർഷകരെ ആദരിച്ചു.