പെരുമ്പാവൂർ: പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം അനുഭവിക്കുന്നതും നിലവിൽ ബസ് സർവീസുകൾ ഇല്ലാത്തതോ നിർത്തിപ്പോയതോ ആയ റൂട്ടുകളിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിന് നിർദേശം സമർപ്പിക്കുന്നതിന് ജനകീയ സദസ് സംഘടിപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, മൂവാ​റ്റുപുഴ ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ, എം.വി.ഐ കെ.ജി. ദിലീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ജോയിന്റ് ആർ.ടി.ഒ അരവിന്ദൻ എന്നിവർ സംസാരിച്ചു. നാല്പതോളം നിർദ്ദേശങ്ങളാണ് സദസിൽ ലഭിച്ചത്. ഗതാഗത പരിഷ്‌കാരങ്ങളെ കുറിച്ച് സമഗ്രമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എസ്.സി.എം.എസ് സ്‌കൂൾ ഒഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്‌പോർട്ടേഷനെ ചുമതലപ്പെടുത്തി.