കൊച്ചി: ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ ദേശീയഘടകം തെക്കൻ കേരളത്തിലെ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരെ ഉൾപ്പെടുത്തി നഴ്സിംഗ് പ്രിൻസിപ്പൽസ് കോൺഫറൻസ് നടത്തി. ദേശീയ പ്രസിഡന്റ് പ്രൊഫ. ഡോ. റോയ് കെ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. സോനാ പി.എസ് മുഖ്യാതിഥി ആയിരുന്നു. ദേശീയവൈസ് പ്രസിഡന്റ് ഡോ. ജൈനി, ദേശീയ സെക്രട്ടറി ജനറൽ എവിലിൻ പി. കണ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷൻ കേരളഘടകം പ്രസിഡന്റ് പ്രൊഫ. രേണു സൂസൻ തോമസ്, സെക്രട്ടറി പ്രൊഫ. പ്രമിന മുക്കോളത്ത്, ജോയിന്റ് സെക്രട്ടറി. ഡോ. തസ്ലീം സാബിത്ത് എന്നിവർ സംസാരിച്ചു. 160ഓളം നഴ്സിംഗ് സ്കൂൾ, കോളേജ് പ്രിൻസിപ്പൽമാർ പങ്കെടുത്തു.
കേരളത്തിലെ നഴ്സിംഗ് വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നടന്ന ചർച്ചയിൽ എറണാകുളം ഗവ. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബീന എം.ആർ, വർക്കല എസ്.എസ്.എൻ.എം കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. കൃപ ജെ.സി, അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രൊഫസർ ഡോ .സുനിൽ മൂത്തേടത്ത്, പള്ളുരുത്തി സിമെറ്റ് കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ. മാഗി സേവ്യർ, കാഞ്ഞിരപ്പിള്ളി സ്കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ പ്രൊഫ. അമ്പിളി.എ, കോതമംഗലം മാർ ബസേലിയോസ് സ്കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ജൂലി ജോഷ്വ, തിരുവനന്തപുരം കോഓപ്പറേറ്റീവ് കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ .ഗ്രേസ് ഡബ്ല്യു എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു.