പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല സംഘടിപ്പിച്ച സ്‌കൂൾ കലോത്സവത്തിൽ തേവയ്‌ക്കൽ വിദ്യോദയ ഒന്നാം സ്ഥാനവും താമരച്ചാൽ സെന്റ് മേരീസ് രണ്ടാം സ്ഥാനവും കിഴക്കമ്പലം സെന്റ് ആന്റണീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി സ്‌കൂൾ വിഭാഗത്തിൽ ചുണങ്ങംവലേി സെന്റ് ജോസഫും യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ വിദ്യോദയയും ഹയർ സെക്കൻഡറിയിൽ സെന്റ് മേരീസും ട്രോഫികൾ കരസ്ഥമാക്കി. ചലച്ചിത്ര സംവിധായകൻ ശ്യാംധർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതം വ്യാകരണത്തിൽ ഡോക്ടറേറ്റ് നേടിയ പി.എസ്. ശരണ്യ, സംസ്ഥാന ലൈബ്രറി കൗൺസിൽ നാടകോത്സവത്തിൽ മികച്ച നടിയായ സുനിത ജോയ് എന്നിവരെ അനുമോദിച്ചു.
പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ. മഹേഷ്, കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. ഏലിയാസ്, താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, എം.ഡി. കുര്യൻ മാടപ്പള്ളി, കമ്മിറ്റി അംഗം സി.ജി. ദിനേശ് എന്നിവർ പങ്കെടുത്തു.