padam

കൊച്ചി: മാതൃഭാഷയെ കെടാവിളക്കായി കാത്തുസൂക്ഷിക്കണമെന്ന് പ്രൊഫ എം.കെ. സാനു പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓരോ വീട്ടിലും മലയാളം" പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ വിദ്യാലയങ്ങളിലെ കുട്ടികളായ ആർദ്ര എ, തീർത്ഥ, റിദാ റിയാസ്, ഏഞ്ചലീനാ സിലോ ചാക്കോ, സിയിന്നാ വി.എസ്, ശിവാനി ശിവദാസ്, ഹനാഷ് മുഹിയുദ്ദീൻ എന്നിവർക്ക് 'സ്വാതന്ത്ര്യ സമരവും കേരളവും അറിയപ്പെടാത്ത ഏടുകൾ" എന്ന പുസ്തകം നൽകിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. എം.കെ.സാനുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ പ്രൊഫ. എം.സി. ദിലീപ് കുമാർ, പ്രൊഫ. ഗീതാ ശശികുമാർ, ഇ.എൻ. നന്ദകുമാർ, ഇ.എം. ഹരിദാസ്,പി. സോമനാഥൻ, സി.ജി രാജഗോപാൽ എന്നിവർ പങ്കെടുത്തു.