പിറവം: കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ജില്ലയിലെ മികച്ച കർഷകരെ ആദരിച്ചു. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജോജോ പനയ്ക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന ചെയർമാൻ സജി മഞ്ഞക്കടമ്പിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. എസ് ഷൈജു കർഷകരെ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിജു മാധവൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി വിനയ് നാരായണൻ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ബാലു ജി. വെള്ളിക്കര, സംസ്ഥാന ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, ജോഷി കൈതവളപ്പിൽ, സാബു മാടവന, ഔസേപ്പച്ചൻ, ജോർജ് ഗ്രേറ്റൻ തുടങ്ങിയവർ സംസാരിച്ചു.