medical

കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രി, പാരാമെഡിക്കൽ സ്ഥാപനങ്ങൾക്കും 2024 മാർച്ച് 31 വരെയുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രേഷൻ സെപ്തംബർ 30 വരെ ദീർഘിപ്പിച്ചു. സെപ്തംബർ 30 വരെ പിഴ കൂടാതെ രജിസ്ട്രേഷൻ പുതുക്കാനാകും. പാലാരിവട്ടത്തെ സെന്റ് ആന്റണീസ് ഹോമിയോപ്പതിക് ക്ലിനിക് ഉടമ സ്മിത ജിജോ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് തദ്ദേശ അദാലത്തിൽ ഈ തീരുമാനമെടുത്തത്.

വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി സെപ്തംബർ 30 വരെ ദീർഘിപ്പിച്ചത് ഇവർക്കും ബാധകമാക്കുകയായിരുന്നു.

കെട്ടിടനിർമ്മാണത്തിനും ഇളവ്

കെട്ടിട നിർമ്മാണ പെർമിറ്റ് എടുത്തശേഷം നിർമ്മാണം ഉപേക്ഷിച്ചാൽ, ഈടാക്കിയ അധിക എഫ്.എ.ആർ ഫീസ് തിരിച്ചുനൽകുന്ന നിലയിൽ കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ഫ്ലോർ ഏരിയ റേഷ്യോ പാലിക്കാൻ കഴിയാത്ത കെട്ടിടങ്ങൾക്കാണ് പ്രത്യേക ഫീസ് അടച്ച് ഇളവ് നൽകുന്നത്.