കൊച്ചി: വികസനത്തോടൊപ്പം അച്ചടക്കവും പാലിക്കുന്നതിലൂടെ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ കെെവരിക്കാൻ കഴിയുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സുസ്ഥിരമായ പരിസ്ഥിതിസൗഹൃദ വികസനങ്ങൾക്ക് ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയുടെ കൊച്ചി ഘടകത്തിന്റെ കെട്ടിടം കലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐ.സി.എസ്.ഐ പ്രസിഡന്റ് വി. നരസിംഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആശിഷ് മോഹൻ, വൈസ് പ്രസിഡന്റ് ധനഞ്ജയ് ശുക്ല, ദ്വാരകനാഥ്, മധുസൂദനൻ, കൊച്ചി ഘടകം ചെയർമാൻ നിഖിൽ ജോർജ് പിന്റോ, നാഗേന്ദ്ര റാവു, വെങ്കിട്ടരമണ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠനം ഉൾപ്പെടെ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.