photo

വൈപ്പിൻ: കർഷകർക്ക് ആദരവ് നൽകി ഈ വർഷത്തെ കർഷകദിനം പള്ളിപ്പുറം, കുഴുപ്പിള്ളി, നായരമ്പലം ഗ്രാമപഞ്ചായത്തുകളിൽ കൃഷിഭവനുകളുടെ സംയുക്താഭിമുഖ്യത്തിൽ ആഘോഷിച്ചു. കെ എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പള്ളിപ്പുറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം. ബി. ഷൈനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ സുബോധ ഷാജി, ഇ. കെ. ജയൻ, ബ്ലോക്ക് അംഗം ശാന്തിനി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, സി. എച്ച്. അലി തുടങ്ങിയവർ സംസാരിച്ചു.

കുഴുപ്പിള്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷത വഹിച്ചു. തുളസി സോമൻ,സിനി ജെയ്‌സൺ, സി.കെ. അനന്തകൃഷ്ണൻ, പി.കെ. ഷജ്‌ന, എം.പി.രാധാകൃഷ്ണൻ,എം.എം. പ്രമുഖൻ, ബീന ദേവസി, വർഷ ഹരീഷ്, ലളിത രമേശൻ എന്നിവർ സംസാരിച്ചു.
എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. ബിസ്‌നി പ്രദീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ. പി.എ. ലുബൈന. ഡോ. അഖിൽരാഗ് തുടങ്ങിയവർ പ്രസംഗിച്ചു.