vayanad

മൂവാറ്റുപുഴ: വയനാടിനെ സഹായിക്കാൻ ഒരു ദിവസത്തെ വരുമാനം നൽകി പച്ചക്കറി കച്ചവടക്കാരൻ അബ്ദുൽ സലാം. നഗരത്തിലെ വഴിയോര പച്ചക്കറി കച്ചവടക്കാരനായ ഉറവക്കുഴി സ്വദേശി അബ്ദുൽ സലാമാണ് ശനിയാഴ്ചത്തെ വരുമാനം വയനാട്ടിലെ ദുരിത ബാധിതർക്ക് നൽകിയത്. വാപ്പയും മകനും എന്ന പേരിലുള്ള ഓട്ടോറിക്ഷയിലാണ് കച്ചവടം. ഇന്നത്തെ വരുമാനം വയനാടിന് എന്ന ബാനർ പ്രദർശിപ്പിച്ചായിരുന്നു ബിസിനസ്.