salee

കൊച്ചി: തമിഴ്‌നാട് മെർക്കൻറൈൽ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി മലയാളിയായ സാലി എസ്. നായർ നിയമിതനായി. മൂന്നു വർഷത്തേക്കാണ് നിയമനം.

ബാങ്കിംഗ്, സാമ്പത്തിക സേവന മേഖലകളിൽ 35 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ചീഫ് ക്രെഡിറ്റ് ഓഫിസറുമായി പ്രവർത്തിക്കുകയാണ്. 1987ൽ പ്രൊബേഷണറി ഓഫിസറായാണ് അദ്ദേഹം എസ്.ബി.ഐയിൽ പ്രവേശിച്ചത്.