ayavana

മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം വിപുലമായി ആചരിച്ചു. ആയവന ഗ്രാമപഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന കർഷകദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട് കർഷകദിന സന്ദേശം നൽകി. പഞ്ചായത്തിലെ 26 കർഷകരെ ചടങ്ങിൽ ആദരിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ് , ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാന്നിക്കുട്ടി ജോർജ് , ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷിവാഗോ തോമസ്, മേഴ്സി ജോർജ് എന്നിവരാണ് കർഷകരെ ആദരിച്ചത്. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ രഹന സോബിൻ, ജൂലി സുനിൽ, എം.എസ്. ഭാസ്കരൻ നായർ, ഉഷ രാമകൃഷ്ണൻ, അന്നക്കുട്ടി മാത്യൂസ്, മിനി വിശ്വനാഥൻ, ജെയിംസ് ജോഷി, പി.ആർ. രമ്യ, അഗസ്റ്റിൻ ജോളി, ഉലഹന്നാൻ ജോസ് എന്നിവർ മുതിർന്ന കർഷകരെ ആദരിച്ചു. കൃഷി ഓഫീസർ റജബ് കലാം സ്വാഗതം പറഞ്ഞു. തുടർന്ന് കർഷക സെമിനാർ നടത്തി.