കൊച്ചി: കെ.എസ്.ഇ.ബി മാസ്റ്റർ ട്രസ്റ്റ് പ്രവർത്തനസജ്ജമാക്കണമെന്ന ഉത്തരവിലെ നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി സെപ്തംബർ ആറുവരെ സമയം അനുവദിച്ചു. സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണിത്. വീണ്ടും സമയം നീട്ടി നൽകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കുന്ന ആക്ഷേപത്തിൽ പരാതിക്കാരെയും കെ.എസ്.ഇ.ബി ലിമിറ്റഡിനെയും കേട്ട് നാലു മാസത്തിനകം നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് കൂട്ടായ്മയുടെ ഹർജിയിൽ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ ഒന്നിന് അഡിഷണൽ ചീഫ് സെക്രട്ടറി ഹിയറിംഗ് നടത്തിയെങ്കിലും പലകാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ സമയം നീട്ടി ചോദിച്ചിരുന്നു.