കൊച്ചി: നഗരത്തിലെ ഓണാഘോഷത്തിന് ആവേശമായി പ്രമുഖ അമ്യൂസ്‌മെന്റ് ഇവന്റ് കമ്പനിയായ ബാംഗ്ലൂർ ഫൺ വേൾഡും എ.ടു.ഇസഡ് ഇവന്റ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ് ഇൻ കോർപ്പറേഷനും സംഘടിപ്പിക്കുന്ന മറൈൻ എക്‌സ്‌പോ എക്‌സിബിഷനും വ്യാപാര ഭക്ഷ്യമേളയും എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് അദ്ധ്യക്ഷനായ ചടങ്ങിൽ സിനിമ താരം അന്ന രാജൻ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, ഡിവിഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ എന്നിവർ പങ്കെടുത്തു.

പ്രവേശനത്തിന് പാസ് വേണം. അഞ്ച് വയസ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട. ഇടദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ 9.30 വരെയും അവധി ദിവസങ്ങളിലും ഓണക്കാലത്തും രാവിലെ 11 മുതലുമാണ് പ്രവേശനം.