കൊച്ചി: രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പൊലീസിന്റെ പിടിയിലായി. കുറിച്ചി അയിരൂർ സ്വദേശി അമൽ ജിത്ത് (28), പട്ടാമ്പി ചക്കാലക്കൽ മുഹമ്മദ് റാഫി (20), ചങ്ങനാശേരി കുരിശുംമൂട് അലൻ തോമസ് (25), പട്ടാമ്പി ചൂരക്കോട് വിപിൻ കൃഷ്ണ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിത്രപ്പുഴ ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡി.സി.പി എസ്. സുദർശന്റെ നിർദ്ദേശപ്രകാരം നാർക്കോടിക്‌സ് സെൽ എ.സി.പി അബ്ദുൾ സാലാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊച്ചി സിറ്റി ഡാൻസാഫ്, ഹിൽപാലസ് പൊലീസ് ടീമുകളും അന്വേഷണത്തിന്റെ ഭാഗമായി.